Advertisement

വിപണി കീഴടക്കാനൊരുങ്ങി ഷവോമി ഒലെഡ് സ്മാര്‍ട്ട് ടിവികള്‍, സവിശേഷതകള്‍ ഇങ്ങനെ.

 



ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങി ഷവോമി ഒലെഡ് സ്മാര്‍ട്ട് ടിവി. മെറ്റല്‍ ബോഡിയും ബെസല്‍ ഡിസൈനുള്ള ഷവോമി ഒലെഡ് എന്ന സ്മാര്‍ട്ട് ടിവിയാണ് ചൈനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.



ഷവോമി സ്മാര്‍ട്ട് ടിവി യുടെ സവിശേഷതകള്‍ ഇങ്ങനെ, ഷവോമി ഒഎല്‍ഇഡി വിഷന്‍ ടിവി ഇന്ത്യന്‍ നിര്‍മിതമാണ്. 89,999 രൂപയാണ് മാര്‍ക്കറ്റ് വില. എന്നാല്‍, ബാങ്ക് ഓഫര്‍ കൂടി ചേരുന്നതോടെ 83,999 രൂപയ്ക്ക് സ്വന്തമാക്കാന്‍ കഴിയും. മെയ് 19 നാണ് ആദ്യവില്പന ആരംഭിക്കുന്നത്.



പുതിയ ഷവോമി സ്മാര്‍ട്ട് ടിവിയില്‍ എച്ച്‌ഡിആര്‍ 10+ സര്‍ട്ടിഫൈഡാണ്. അതുകൊണ്ടുതന്നെ, ആമസോണ്‍ പ്രൈം വീഡിയോ പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള എച്ച്‌ഡിആര്‍ സ്ട്രീമിങ് ടിവി സപ്പോര്‍ട്ട് ചെയ്യുന്നു.



ഡയറക്‌ട് ഡോള്‍ബി അറ്റ്മോസ് സപ്പോര്‍ട്ടുള്ള 8 സ്പീക്കര്‍ ഡ്രൈവര്‍ സെറ്റപ്പ് ആണ് ഉള്ളത്. 30 W സ്പീക്കര്‍ സെറ്റപ്പും ഈ ഡിവൈസില്‍ ഉണ്ട്. ഒലെഡ് ഡിസ്പ്ലേ ആയതിനാല്‍ മികച്ച ദൃശ്യാനുഭവം നല്‍കുന്നു.

Post a Comment

Previous Post Next Post

 Advertisement