Advertisement

ഗൂഗിൾ നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത് തടയണോ? വഴിയുണ്ട്..

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന്റെ ലൊക്കേഷൻ ഗൂഗിൾ ട്രാക്ക് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, താഴെ പറയുന്ന രീതിയിൽ നിങ്ങൾക്ക് അത് എളുപ്പത്തിൽ പ്രവർത്തനരഹിതമാക്കാം

ലോകമെമ്പാടും വിപുലമായി ഉപയോഗിക്കപ്പെടുന്നവയാണ് ഗൂഗിളിന്റെ ആപ്ലിക്കേഷനുകൾ. ഗൂഗിൾ മാപ്‌സ് മുതൽ ക്രോം വരെയുള്ള ആപ്പുകളെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ ദിവസവും ആശ്രയിക്കുന്നുണ്ട്.

പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന ഈ ആപ്പുകൾ നിങ്ങളുടെ സെർച്ച് ഹിസ്റ്ററി മുതൽ മൊബൈൽ ഫോൺ ലൊക്കേഷൻ വരെയുള്ള വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.

ഗൂഗിൾ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഗൂഗിൾ ലൊക്കേഷൻ ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് ഗൂഗിൾ സെർച്ച് റിസൾട്ടുകൾ നൽകുന്നതിന്, തത്സമയ ട്രാഫിക് ട്രാക്കു ചെയ്യുന്നതിന്, നിങ്ങളുടെ ഫൊട്ടോകൾക്കായുള്ള ലൊക്കേഷൻ ഡാറ്റ നൽകുന്നതിനുമൊക്കെയാണ് ഇത് ഉപയോഗിക്കുന്നത്.

ലൊക്കേഷൻ ഡാറ്റ ഉപായോഗിക്കുമ്പോൾ മാത്രമാണ് ഈ സേവനങ്ങൾ മെച്ചപ്പെടുകയുള്ളു എങ്കിലും ചില സാഹചര്യങ്ങളിൽ സ്വകാര്യതാ ആശങ്കകൾ കാരണം ഇത് പ്രവർത്തനരഹിതമാക്കണമെന്ന് ഉപയോക്താക്കൾക്ക് തോന്നിയേക്കാം.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന്റെ ലൊക്കേഷൻ ഗൂഗിൾ ട്രാക്ക് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, താഴെ പറയുന്ന രീതിയിൽ നിങ്ങൾക്ക് അത് എളുപ്പത്തിൽ പ്രവർത്തനരഹിതമാക്കാം.

How to disable your Android phone’s location tracker for all apps – എല്ലാ ആപ്പിനുമായി നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന്റെ ലൊക്കേഷൻ ട്രാക്കർ എങ്ങനെ പ്രവർത്തനരഹിതമാക്കാം


നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ സെറ്റിങ്‌സ് എടുക്കുക.
അതിൽ കാണുന്ന “ലൊക്കേഷൻ” (Location) ഓപ്ഷനിൽ ടാപ്പ് ചെയ്യുക
പേജിനു മുകളിൽ ഇടതുവശത്തുള്ള ബട്ടൺ സ്വൈപ്പ് ചെയ്‌ത് ലൊക്കേഷൻ ഫീച്ചർ നിങ്ങൾക്ക് ഓഫ് ചെയ്യാം. അത് ‘ഓൺ’ എന്നതിൽ നിന്ന് ‘ഓഫ്’ ആയി മാറണം.
ശ്രദ്ധിക്കുക: ലൊക്കേഷൻ പ്രവർത്തനരഹിതമാക്കുന്നത് നിങ്ങളുടെ ഉപകരണത്തിലെ എല്ലാ ആപ്പുകളെയും ലൊക്കേഷൻ ഡാറ്റ അയയ്‌ക്കുന്നതിൽ നിന്നും സ്വീകരിക്കുന്നതിൽ നിന്നും തടയും.

നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സന്ദർശിച്ചും നിങ്ങൾക്ക് ലൊക്കേഷൻ ഹിസ്റ്ററി ഫീച്ചർ ഓഫാക്കാൻ കഴിയും. ഇത് ചെയ്യുന്നതിലൂടെ, ഒറ്റ സ്വൈപ്പിൽ എല്ലാ ഗൂഗിൾ ആപ്പുകൾക്കും സേവനങ്ങൾക്കുമുള്ള ലൊക്കേഷൻ ട്രാക്കിംഗ് പ്രവർത്തനരഹിതമാക്കും.

How to turn off Google’s ‘Location History’ setting – ഗൂഗിളിന്റെ ‘ലൊക്കേഷൻ ഹിസ്റ്ററി’ ക്രമീകരണം എങ്ങനെ ഓഫാക്കാം


  1. നിങ്ങളുടെ ഫോൺ സെറ്റിങ്സിൽ പോയി ‘ഗൂഗിൾ’ തിരഞ്ഞെടുക്കുക.
  2. അതിൽ നിന്നും ‘മാനേജ് യുവർ ഗൂഗിൾ അക്കൗണ്ട്’ (Manage your Google Account) ഓപ്ഷൻ തിരഞ്ഞെടുക്കുക.
  3. അതിനുള്ളിൽ എത്തിയാൽ, “പ്രൈവസി ആൻഡ് പഴ്സണലൈസേഷൻ’ (Privacy & personalisation) എന്നതിൽ ടാപ്പ് ചെയ്യുക.
  4. അതിലെ ആക്ടിവിറ്റി കണ്ട്രോൾ സെക്ഷനിൽ നിന്നും, “ലൊക്കേഷൻ ഹിസ്റ്ററി” (Location History) എടുക്കുക.
  5. ബട്ടൺ ഇടതുവശത്തേക്ക് സ്വൈപ്പു ചെയ്തുകൊണ്ട് ലൊക്കേഷൻ ഹിസ്റ്ററി സ്വിച്ച് ഓഫ് ചെയ്യുക.

Post a Comment

Previous Post Next Post

 Advertisement